ടാറ്റാ ഗ്രൂപ്പിന് 2025 ൽ 350 ബില്യൺ ഡോളർ മാർക്കറ്റ് കാപ് ലക്ഷ്യം

Posted on: December 7, 2015

Tata-Brand-Big

മുംബൈ : ടാറ്റാ ഗ്രൂപ്പിന് 2025 ൽ 350 ബില്യൺ ഡോളറിന്റെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ ലക്ഷ്യമിടുന്നു. നിലവിലെ 100 ബില്യൺ ഡോളറിൽ നിന്ന് 250 ബില്യൺഡോളറിന്റെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഏറ്റെടുക്കലുകളും നിലവിലുള്ളവയിലെ നിക്ഷേപങ്ങളും വഴി ലക്ഷ്യം നേടാനാകുമെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ വിലയിരുത്തൽ. 2000 ന്റെ തുടക്കത്തിൽ കേവലം 8 ബില്യൺ ഡോളറായിരുന്നു ഗ്രൂപ്പ് കമ്പനികളുടെ വിപണി വ്യാപ്തം. ആഗോളതലത്തിലുള്ള ഏറ്റെടുക്കലുകളും വികസനവും വഴി 15 വർഷത്തിനുള്ളിൽ മാർക്കറ്റ് കാപ് 100 ബില്യൺ ഡോളറായി വർധിച്ചുവെന്ന് ടാറ്റാസൺസ് അംഗം മുകുന്ദ് രാജൻ ചൂണ്ടിക്കാട്ടി.

ടാറ്റാ ഗ്രൂപ്പിലെ 100 ലേറെ കമ്പനികളിൽ 29 എണ്ണം മാത്രമാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. 2015 മാർച്ച് 31 ലെ കണക്കുകൾ പ്രകരാം ഇവയുടെ വിപണിവ്യാപ്തം 134 ബില്യൺ ഡോളറാണ്. അതായത് 8,97,800 കോടി രൂപ.