ആർബിഐ പണനയം ഡിസംബർ ഒന്നിന്

Posted on: November 29, 2015

RBI-round-logo-big

മുംബൈ : റിസർവ് ബാങ്കിന്റെ ദ്വൈമാസ പണനയം ഡിസംബർ ഒന്നിന് പ്രഖ്യാപിക്കും. നടപ്പുവർഷത്തെ അഞ്ചാമത് ദ്വൈമാസ പണനയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താൻ ഇടയില്ലെന്നാണ് വിപണി വിലയിരുത്തൽ. സെപ്റ്റംബറിലെ ജിഡിപി ഡാറ്റയും നാളെ പുറത്തുവിടും. ഇക്കാര്യങ്ങൾ അടുത്തവാരം ഓഹരിവിപണിയിൽ പ്രതിഫലിക്കും.

കൂടാതെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) ബിൽ പാസാക്കിയെടുക്കാനുള്ള തീവ്രയത്‌നത്തിലാണ് ഗവൺമെന്റ്. കോൺഗ്രസും തത്വത്തിൽ ബില്ലിന് അംഗീകാരം നൽകിയിട്ടുള്ളതിനാൽ ഭേദഗതികളോടെ ബിൽ പാസായേക്കുമെന്നാണ് സൂചന.