മെഡ്പ്ലസിനെ ഏറ്റെടുക്കാൻ വാർബർഗ് പിങ്കസ്

Posted on: November 26, 2015

MedPlus-Pharmacy-Big

ഹൈദരാബാദ് : റീട്ടെയ്ൽ ഫാർമസി ശൃംഖലയായ മെഡ്പ്ലസിനെ ഏറ്റെടുക്കാൻ യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ വാർബർഗ് പിങ്കസ് ഒരുങ്ങുന്നു. ഹൈദരാബാദിൽ 2006 ൽ ആരംഭിച്ച മെഡ്പ്ലസിന് 12 സംസ്ഥാനങ്ങളിലായി 1250 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണുള്ളത്. മൂന്ന് പിഇ നിക്ഷേപകരുടെ നിയന്ത്രണത്തിലാണ് മെഡ്പ്ലസിന്റെ 69 ശതമാനം ഓഹരികൾ. ശേഷിക്കുന്ന ഓഹരികൾ സ്ഥാപകനായ ഡോ. മധുകർ ഗംഗാദിയുടെ നിയന്ത്രണത്തിലാണ്.

ബഹ്‌റൈനിലെ അർകാപ്പിറ്റിയ ബാങ്കിൽ നിന്നും 2011 ലാണ് മൗണ്ട് കെല്ലറ്റ് കാപ്പിറ്റൽ, ടിവിഎസ് കാപ്പിറ്റൽ, ഇന്ത്യ വെഞ്ചർ അഡൈ്വസേഴ്‌സ് എന്നീ പിഇ നിക്ഷേപക സ്ഥാപനങ്ങൾ ഓഹരിവാങ്ങിയത്.410 കോടി രൂപയ്ക്കാണ് 69 ശതമാനം ഓഹരികൾ അർകാപ്പിറ്റിയ വിറ്റഴിച്ചത്.