ഡി. സുന്ദരം ഇൻഫോസിസ് സ്വതന്ത്ര ഡയറക്ടർ

Posted on: July 3, 2017

ബംഗലുരു : ഇൻഫോസിസിന്റെ സ്വതന്ത്ര ഡയറക്ടറായി ഡി. സുന്ദരത്തെ നിയമിച്ചു. ടിവിഎസ് കാപ്പിറ്റൽ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ജൂലൈ 14 മുതൽ സുന്ദരത്തിന്റെ നിയമനം പ്രാബല്യത്തിൽ വരും. വിശാൽ സിക്ക ചുമതലയേറ്റശേഷം നിയമിക്കപ്പെടുന്ന നാലാമത്തെ സ്വതന്ത്ര ഡയറക്ടറാണ് സുന്ദരം.

രൂപ കുടുവ (മാനേജിംഗ് ഡയറക്ടർ, ഒമിഡ്‌യാർ ഇന്ത്യ), പുനിത കുമാർ സിൻഹ (മാനേജിംഗ് ഡയറക്ടർ, പസഫിക് പാരഡിഗം അഡൈ്വസേഴ്‌സ്) ഡി. എൻ. പ്രഹ്ലാദ് (മുൻ ഇൻഫോസിസ് ജീവനക്കാരൻ) എന്നിവരാണ് മറ്റ് സ്വതന്ത്ര ഡയറക്ടർമാർ.