ടാറ്റാ ഗ്രൂപ്പ് മിഡിൽഈസ്റ്റിലെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു

Posted on: October 18, 2015

Tata-Brand-Big

ദുബായ് : ടാറ്റാ ഗ്രൂപ്പ് മിഡിൽഈസ്റ്റിലെ ബിസിനസ് സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. യുഎഇയിലും (ഓട്ടോമൊബൈൽ, ഹോട്ടൽ), സൗദിയിലും (ഐടി) ചുവടുറപ്പിച്ചിട്ടുള്ള ടാറ്റാ ഗ്രൂപ്പ് മറ്റ് മിഡിൽഈസ്റ്റ് രാജ്യങ്ങൡലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. നൂറ് ബില്യണിലേറെയാണ് ഗ്രൂപ്പിന്റെ വർഷിക വരുമാനം. കഴിഞ്ഞ വർഷം ടാറ്റാസൺസ് ദുബായിൽ പ്രതിനിധി ഓഫീസ് തുറന്നിരുന്നു.

ഇപ്പോൾ കേവലം മൂന്ന് ബില്യൺ ഡോളർ മാത്രമാണ് മിഡിൽഈസ്റ്റ് മേഖലയിൽ നിന്നുള്ള ടാറ്റാ ഗ്രൂപ്പിന്റെ വരുമാനം. ഇതിൽ ഏറിയ പങ്കും ടാറ്റാ കൺസൾട്ടൻസി സർവീസസിന്റേതാണ്. സൗദി അറേബ്യയിൽ സ്ത്രീ ജീവനക്കാർ മാത്രമള്ള ബിപിഒ ടിസിഎസിനുണ്ട്.

ഇൻഫ്രസ്ട്രക്ചർ, പവർ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനാണ് ടാറ്റാ ഗ്രൂപ്പിന്റെ നീക്കം. സൗദി അറേബ്യയിൽ ജാഗ്വർ ലാൻഡ് റോവറിന്റെ അസംബ്ലി പ്ലാന്റ് തുറക്കാനും പദ്ധതിയുണ്ട്.