ഫേസ് ബുക്ക് ഇന്ത്യയിൽ വൈ-ഫൈ സർവീസ് തുടങ്ങുന്നു

Posted on: September 26, 2015

Facebook-wireless-broadband

ന്യൂഡൽഹി : ഫേസ് ബുക്ക് ഇന്ത്യയിൽ വൈ-ഫൈ സർവീസ് തുടങ്ങുന്നു. വിദൂര ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നതിലൂടെ കൂടുതൽ ഫേസ് ബുക്ക് ഉപയോക്താക്കളെ കണ്ടെത്താനാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച് ഇന്ത്യയിലെ ഏതാനും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്‌സുമായി ഫേസ് ബുക്ക് ധാരണയിലെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഓർഗിന്റെ ഭാഗമായാണ് വൈ-ഫൈ എക്‌സ്പ്രസ് അവതരിപ്പിക്കുന്നത്.

ഗ്രാമങ്ങളിലെ ഹോട്ട്‌സ്‌പോട്ട് ഓപറേറ്റർമാർക്കായി ചെലവുകുറഞ്ഞ സോഫ്റ്റ് വേർ ഫേസ് ബുക്ക് വികസിപ്പിച്ചു കഴിഞ്ഞു. ഡാറ്റാ യൂസേജും ബില്ലിംഗും സംബന്ധിച്ച് ഇടപാടുകൾക്ക് വേണ്ടിയാണിത്. ഹോട്ട് സ്‌പോട്ട് പരിധിയിൽ 2 എംബിപിസ് വരെ വേഗതയുള്ള ഇന്റർനെറ്റ് ലഭ്യതയാണ് ഫേസ് ബുക്ക് ഒരുക്കുന്നത്. 10 രൂപ മുതലുള്ള പാക്കേജുകളും ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലാണ് വൈ-ഫൈ എക്‌സ്പ്രസ് നടപ്പാക്കുന്നത്.