May 2024
മിനാ ദുരന്തം : മരണം 717 കവിഞ്ഞു
Posted on: September 24, 2015
മക്ക : മിനായിൽ ഹജ്ജ് കർമ്മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി. 850 ലേറെ പേർക്ക് പരിക്കേറ്റു. കല്ലേറ് കർമ്മം തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ആംബുലൻസുകളുടെ കോൺവോയികളാണ് മിനായിലൂടെ കടന്നുപോകുന്നത്. 220 ആംബുലൻസുകളും 4,000 ദുരന്ത നിവാരണ സേനംഗങ്ങളെയുമാണ് മിനായിൽ വിന്യസിപ്പിച്ചിട്ടുള്ളത്.
പരിക്കേറ്റവരെ സൗദി സുരക്ഷാ സേനയും ഹജ്ജ് വോളന്റീയർമാരും ചേർന്ന് മിന എമർജെൻസി ആശുപത്രിയിലും മക്കയിലെ വിവിധ ആശുപത്രികളിലേക്കുമായി മാറ്റി. ഇന്ത്യൻ ഹാജിമാർ കല്ലേറു നടത്തുന്ന സമയത്തല്ല ദുരന്തമുണ്ടായത്. എന്നാൽ 13 ഇന്ത്യക്കാർ ദുരന്തത്തിൽ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിയായ മുഹമ്മദും ഉൾപ്പെടുന്നു.
TAGS: Haj Pilgrims | Mina Rescue Operations | Mina Stampede | Saudi Arabia |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന