ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Posted on: September 19, 2015

Shaikh-Rashid-Bin-Mohammad-

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂത്തമകൻ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (34) അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. കബറടക്കം ഇന്നു വൈകുന്നേരം സബീൽ പള്ളിയിലെ പ്രാർത്ഥനകൾക്കു ശേഷം ബർദുബായ് ഉംഹറാദ് കബർസ്ഥാനിൽ നടക്കും. ദുബായ് റൂളേഴ്‌സ് കോർട്ട് ആണ് മരണവിവരം പ്രഖ്യാപിച്ചത്.

Rasheed-Zabeel-Stables-Big

ദുബായിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷെയ്ഖ് റാഷിദിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ച് ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടി. ഷെയ്ഖ് റാഷിദ് വലിയ കുതിരക്കമ്പക്കാരനായിരുന്നു. സാബീൽ സ്റ്റാബിൾസിന്റെ ഉടമയായിരുന്നു റാഷിദ്. ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദേഹവിയോഗത്തിൽ വിവിധ ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.