കേരളത്തിന് സഹായഹസ്തവുമായി യുഎഇ

Posted on: August 18, 2018

ദുബായ് : പ്രളയ ദുരതിമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ. കേരളത്തെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായം നൽകാൻ മറക്കരുതെന്ന് അദേഹം ആവശ്യപ്പെട്ടു.

ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചു. എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ നേതൃത്വത്തിൽ യുഎഇയിലെ സന്നദ്ധസംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി. ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ച് പ്രവർത്തിക്കും. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.