ടിസിഎസ് താനെയിൽ 20 ലക്ഷം ചതുരശ്രയടിയുള്ള കാമ്പസ് സ്ഥാപിക്കുന്നു

Posted on: September 5, 2015

Hiranandani-Estate-Big

മുംബൈ : ടിസിഎസ് താനെയിൽ 20 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കാമ്പസ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഹീരാനന്ദിനി എസ്റ്റേറ്റിലാണ് 30.000 ജീവനക്കാരെ ഉൾക്കൊള്ളാവുന്ന ഓഫീസ് സമുച്ചയം സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച് ഹീരാനന്ദിനി കൺസ്ട്രക്ഷൻസുമായി ടിസിഎസ് കരാർ ഒപ്പുവച്ചു. രാജ്യത്തെ ഏറ്റവും വലിയ ഓഫീസ് സ്‌പേസ് ലീസിംഗ് ഇടപാടുകളിലൊന്നാണിത്.

കരാർ പ്രകാരംരണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഓഫീസ് കൈമാറും. ചതുരശ്രയടിക്ക് 50-55 രൂപ നിരക്കിലായിരിക്കും വാടക. മൂന്ന് വർഷത്തിലൊരിക്കൽ വാടക പുതുക്കും. 15 വർഷത്തേക്ക് ഓഫീസ് ടിസിഎസ് കൈവശംവയ്ക്കും. ആവശ്യമെങ്കിൽ ഇതിനു പുറമെ 20 ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പേസ് കൂടി ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്. ആസ്ഥാനം ഉൾപ്പടെ മുംബൈയിലും പരിസരത്തുമായി 19 ഓഫീസുകളാണ് ടിസിഎസിനുള്ളത്. 2014 – 15 ൽ 15.5 ബില്യൺ ഡോളറാണ് രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വേർ കമ്പനിയായ ടിസിഎസിന്റെ വരുമാനം.