ടാബ്‌ലറ്റ് വിപണിക്ക് 22 ശതമാനം വളർച്ച

Posted on: August 27, 2015

Tablet-Market-Big

മുംബൈ : ഇന്ത്യയിലെ ടാബ്‌ലറ്റ് വിപണി നടപ്പുവർഷം ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 22 ശതമാനം വളർച്ചകൈവരിച്ച് 1.04 ദശലക്ഷം യൂണിറ്റുകളായി. പവർ അഡാപ്ടറുകൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കും മുമ്പ് സ്റ്റോക്ക് വിറ്റഴിക്കാനുള്ള ശ്രമമമാണ് വില്പന വർധിക്കാൻ ഇടയാക്കിയത്. അതേസമയം 2015 ൽ ഒറ്റയക്ക വളർച്ചയാണ് വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി പ്രതീക്ഷിക്കുന്നത്.

14.9 ശതമാനം വിപണിവിഹിതവുമായി ഐബോളാണ് മാർക്കറ്റ് ലീഡർ. സാംസംഗ് (13.8 %), ഡാറ്റാ വിൻഡ് (13.5 %), മൈക്രോമാക്‌സ് (12 %), ഷവോമി (9.5 %) എന്നിവയാണ് യഥാക്രമം രണ്ടു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. 4ജി വ്യാപകമാകുന്നതോടെ ടാബ്‌ലറ്റ് വില്പന കൂതിച്ചുയരുമെന്നാണ് വിലയിരുത്തൽ.