മൈക്രോമാക്‌സ് മിഡിൽഈസ്റ്റിലേക്ക്

Posted on: February 5, 2016

Micromax-Mobiles-Store-Big

ദുബായ് : സ്മാർട്ട്‌ഫോൺ നിർമാതാക്കളായ മൈക്രോമാക്‌സ് നടപ്പുവർഷം മിഡിൽഈസ്റ്റ്, അഫ്രിക്ക വിപണിയിലേക്ക് പ്രവേശിക്കും. സാർക്ക് വിപണിയിൽ നിന്ന് ആഗോള ബ്രാൻഡായ ഉയരാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് മൈക്രോമാക്‌സ് ഗൾഫ് വിപണിയിൽ പ്രവേശിക്കുന്നത്. 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണുകളുടെ വലിയൊരു വിപണിയാണ് മിഡിൽഈസ്റ്റ് അഫ്രിക്ക മേഖലയിലുള്ളത്.

മൈക്രോമാക്‌സിന്റെ വില്പന 2014-15 ൽ 10,000 കോടി രൂപ പിന്നിട്ടിരുന്നു. വികസനം ലക്ഷ്യമിട്ട് തെലുങ്കാനയിലെ ഷംസാബാദിൽ മൊബൈൽ നിർമാണപ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

സ്ഥാപകരായ രാഹുൽ ശർമ്മ, രാജേഷ് അഗർവാൾ, സുമിത് കുമാർ, വികാസ് ജയിൻ എന്നിവരുടെ നിയന്ത്രണത്തിലാണ് മൈക്രോമാക്‌സിന്റെ 80 ശതമാനം ഓഹരികളും. നിക്ഷേപ സ്ഥാപനങ്ങളായ സെക്വയ കാപ്പിറ്റൽ, ടി എ അസോസിയേറ്റ്‌സ് എന്നിവ ശേഷിക്കുന്ന ഓഹരികൾ കൈവശംവയ്ക്കുന്നു.