ഡാറ്റാവിൻഡ് ഇന്ത്യയിൽ ണ്ട് പ്ലാന്റുകൾ ആരംഭിക്കും

Posted on: August 19, 2015

Datawind-UbiSlate-7C+x-tabl

ന്യൂഡൽഹി : ബജറ്റ് മൊബൈൽ – ടാബ്‌ലറ്റ് നിർമാതാക്കളായ ഡാറ്റാവിൻഡ് ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ രണ്ട് നിർമാണപ്ലാന്റുകൾ ആരംഭിക്കുന്നു. പ്ലാന്റുകൾ പ്രവർത്തസജ്ജമാകുന്നതോടെ ചൈനയിൽ നിന്നുള്ള ഡാറ്റാവിൻഡ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിർത്താനാണ് കമ്പനി ഒരുങ്ങുന്നത്.

ഡാറ്റാവിൻഡ് കഴിഞ്ഞമാസം അമൃതസറിൽ അസംബ്ലി യൂണിറ്റും ടച്ച് പാനൽ നിർമാണശാലയും ആരംഭിച്ചിരുന്നു. ഇവിടെ നിന്ന് ഒരു ലക്ഷം യൂണിറ്റിൽ അധികം ടാബ് ലറ്റുകളും സ്മാർട്ട്‌ഫോണുകളും ഇതിനോടകം കയറ്റുമതി ചെയ്തതായി സിഇഒ സുനീത് സിംഗ് ടുളി പറഞ്ഞു.