ടാറ്റാസൺസ് എയർഏഷ്യയിൽ ഓഹരിപങ്കാളിത്തം വർധിപ്പിക്കുന്നു

Posted on: August 14, 2015

AIR-ASIA-INDIA-Big

മുംബൈ : ടാറ്റാസൺസ് എയർഏഷ്യ ഇന്ത്യയിലെ ഓഹരിപങ്കാളിത്തം വർധിപ്പിക്കുന്നു. ഇപ്പോൾ 30 ശതമാനം ഓഹരികളാണ് ടാറ്റാസൺസിന്റെ നിയന്ത്രണത്തിലുള്ളത്. അരുൺ ഭാട്യയുടെ ടെലിസ്ട്ര ട്രേഡ്‌പ്ലേസിൽ നിന്നും 11.06 ശതമാനം ഓഹരികൾ കൂടി വാങ്ങാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ടെലസ്ട്ര ട്രേഡ്‌പ്ലേസിന് എയർഏഷ്യയിൽ 21 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. മലേഷ്യയിലെ എയർഏഷ്യ ബെർഹാദിന്റെ നിയന്ത്രണത്തിലാണ് 49 ശതമാനം ഓഹരികൾ.

പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും എയർഏഷ്യ ഇന്ത്യ ബ്രേക്ക്ഈവനിൽ എത്തിയിട്ടില്ല. ഈ വർഷം ജനുവരി – മാർച്ച് ക്വാർട്ടറിൽ എയർഏഷ്യ ഇന്ത്യ 74.39 കോടി രൂപ വരുമാനം നേടിയപ്പോൾ നഷ്ടം 19 കോടിയാണ്. ഈ സാഹചര്യത്തിൽ എയർഏഷ്യ ഇന്ത്യയുടെ മാനേജ്‌മെന്റ് തലത്തിൽ പുനസംഘ ടന നടപ്പാക്കിവരികയാണ്. സിഇഒ ആയിരുന്നു മീട്ടു ചന്ദാലിയയെ മാനേജിംഗ് ഡയറക്ടറായി ഉയർത്തി. കഴിഞ്ഞ ദിവസം സിഎഫ്ഒ വിജയ് ഗോപാലൻ കമ്പനിയിൽ നിന്നും രാജിവച്ചിരുന്നു.