ഗൂഗിളിൽ പുനസംഘടന ആൽഫബറ്റ് പുതിയ കമ്പനി

Posted on: August 11, 2015

Google-HO-big

കാലിഫോർണിയ : സേർച്ച് എൻജിൻ ഭീമനായ ഗൂഗിൾ പല കമ്പനികളായി പുനസംഘടിപ്പിച്ചു. ആൽഫബെറ്റ് എന്ന പുതിയ കമ്പനിയുടെ സബ്‌സിഡയറിയായിരിക്കും ഇനി ഗൂഗിൾ. ഗൂഗിൾ സ്ഥാപകരായ ലാറി പേജ് ആൽഫബറ്റിന്റെ സിഇഒയും സെർജി ബ്രിൻ പ്രസിഡന്റുമായിരിക്കും.

ഇന്ത്യക്കാരാനായ സുന്ദർ പിച്ചായ് ആയിരിക്കും ഇനി ഗൂഗിളിന്റെ സിഇഒ. നിലവിൽ ഗൂഗിൾ ഇന്റർനെറ്റ് ബിസിനസിന്റെ പ്രോഡക്ട് ആൻഡ് എൻജിനീയറിംഗ് വിഭാഗം മേധാവിയാണ്. സേർച്ച് എൻജിൻ, ഗൂഗിൾ ആഡ്‌സ്, മാപ്പുകൾ, ആപ്പുകൾ, യുട്യൂബ്, ആൻഡ്രോയ്ഡ് എന്നിവ ഗൂഗിളിന്റെ ഭാഗമായി തുടരും.

ഇന്റർനെറ്റ് ബിസിനസ് ആൽഫബറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഡ്രൈവർ ഇല്ലാത്ത കാറുകൾ, ഇന്റർനെറ്റ് ബലൂണുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഗൂഗിൾ എക്‌സ്, ഡ്രോൺ ഡെലിവറി വിഭാഗമായ വിംഗ്, ഹൈസ്പീഡ് ഇന്റർനെറ്റ് യൂണിറ്റായ നെസ്റ്റ്, ലൈഫ് സയൻസ്, കാലികോ എന്നിവ പുനസംഘടനയിൽ സബ്‌സിഡയറികളാക്കി.