ബാങ്കിംഗ് ലൈസൻസിനുള്ള അപേക്ഷ ടാറ്റാ പിൻവലിച്ചു

Posted on: November 27, 2013

Tatasons-Logo

ബാങ്കിംഗ് ലൈസൻസിനുള്ള അപേക്ഷ പിൻവലിക്കാൻ ടാറ്റാസൺസ് അപേക്ഷ നൽകിയതായി റിസർവ് ബാങ്ക് വെളിപ്പെടുത്തി.ജൂലൈ ഒന്നിനാണ് ടാറ്റാസൺസ് അപേക്ഷ സമർപ്പിച്ചത്. വീഡിയോകോൺ ഗ്രൂപ്പിലെ വാല്യു ഇൻഡസ്ട്രീസും ബാങ്കിംഗ് ലൈസൻസിനുള്ള അപേക്ഷ പിൻവലിച്ചിട്ടുണ്ട്.

എൽ & ടി, റിലയൻസ്, ആദിത്യബിർള, മുത്തൂറ്റ് തുടങ്ങിയ 26 ഗ്രൂപ്പുകളാണ് ബാങ്കിംഗ് ലൈസൻസിനു അപേക്ഷ സമർപ്പിച്ചിരുന്നത്. പൊതുമേഖലയിൽ നിന്ന് ഇന്ത്യ പോസ്റ്റും ഐഎഫ്‌സിഐയും അപേക്ഷ നൽകിയിട്ടുണ്ട്. ജനുവരിയിൽ പുതിയ ലൈസൻസുകൾ അനുവദിക്കുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചിട്ടുള്ളത്.

ഭാരതീയ മഹിള ബാങ്ക് നവംബർ 19 ന് പ്രവർത്തനം ആരംഭിച്ചിരുന്നു. പുതിയ ഏഴു ബാങ്കുകൾക്കു കൂടി ലൈസൻസ് നൽകുമെന്ന് കേന്ദ്രധനകാര്യ മന്ത്രി പി. ചിദംബരം നേരത്തെ വ്യക്തമാക്കിയിരുന്നു.