എൽ & ടി ഫിനാൻസിൽ നിക്ഷേപത്തിന് വാർബർഗ് പിങ്കസ്

Posted on: July 7, 2015

Warburg-Pincus-Big

മുംബൈ : യു എസ് നിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസ്, എൽ & ടി ഫിനാൻസ് ഹോൾഡിംഗ്‌സിൽ മൂലധന നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. എൽ & ടിയുടെ 25 ശതമാനം ഓഹരി വാങ്ങാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. വില സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

എൽ & ടി ഫിനാൻസിന്റെ 72.95 ശതമാനം ഓഹരികൾ എൽ ആൻഡ് ടിയുടെ നിയന്ത്രണത്തിലാണ്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ എൽ & ടി ബാങ്കിംഗ് ലൈസൻസിന് അപേക്ഷ നൽകിയ അപേക്ഷയിൽ തീരുമാനമായിട്ടില്ല. 2014-15 ൽ എൽ & ടി ഫിനാൻസ് 6,481 കോടി രൂപ വരുമാനവും 850 കോടി രൂപ അറ്റാദായവും നേടിയിരുന്നു.

ഇന്ത്യയിൽ നിക്ഷേപ താത്പര്യമുള്ള ഏറ്റവും വലിയ നാലാമത്തെ പിഇ നിക്ഷേപ സ്ഥാപനമാണ് വാർബർഗ് പിങ്കസ്. നേരത്തെ എച്ച്ഡിഎഫ്‌സി ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, കല്യാൺ ജ്വല്ലേഴ്‌സ്, ലോജിസ്റ്റിക്‌സ് കമ്പനിയായ ഇകോം എക്‌സ്പ്രസ് എന്നിവയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. മെട്രോപൊളിസ് ഹെൽത്ത്‌കെയറിലെ 27 ശതമാനം ഓഹരികൾ ഈ വർഷം വിറ്റഴിച്ചിരുന്നു.