സച്ചിനു ഭാരതരത്‌ന

Posted on: November 16, 2013

Sachin-aക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കു ഭാരത് രത്‌ന നൽകി രാജ്യം ആദരിക്കും. രാജ്യത്തെ പരമോന്നതമായ സിവിലിയൻ ബഹുമതിയാണ് ഭാരത് രത്‌ന. ഭാരത് രത്‌ന ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സച്ചിൻ. ആദ്യത്തെ കായിക താരവും. 24 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ശനിയാഴ്ച വിരമിച്ച സച്ചിൻ ക്രിക്കറ്റ് ലോകം വികാരനിർഭരമായ യാത്രയായപ്പു നൽകി.പതിനാറാം വയസിൽ കളി തുടങ്ങിയ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു അവസാനമാച്ചും.

പ്രശസ്ത ശാസ്ത്രജ്ഞൻ സി.എൻ.ആർ. റാവുവിനും ഭാരത് രത്‌ന നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.