ആക്‌സിസ് ബാങ്ക് എംഎസ്എംഇകള്‍ക്കായുള്ള നിയോ ഫോര്‍ ബിസിനസ് അവതരിപ്പിച്ചു

Posted on: September 22, 2023

കൊച്ചി : ആക്‌സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ നിയോ ഫോര്‍ ബിസിനസ് പുറത്തിറക്കി. മൊബൈലില്‍ ലഭ്യമാകുന്ന ഇത് പിസിയിലും ടാബ് ലെറ്റിലും പ്രയോജനപ്പെടുത്താം. ഡിഐവൈ സെല്‍ഫ് ഓണ്‍ബോര്‍ഡിംഗ് വഴി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഇതിലൂടെ നല്‍കുക. കാര്യക്ഷമവും വേഗതയേറിയതുമായ ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പണം നല്‍കലും സ്വീകരിക്കലും ഇതു സാധ്യമാക്കും. എംഎസ്എംഇകളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ക്കു പുറമെയുള്ള ആവശ്യങ്ങളും നിറവേറ്റാന്‍ ഈ സംവിധാനം സഹായിക്കും. എംഎസ്എംഇകളുടെ നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സമഗ്രമായ ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്.

ഡിജിറ്റല്‍ സെല്‍ഫ് ഓണ്‍ ബോര്‍ഡിംഗ്, ബള്‍ക്ക് പെയ്‌മെന്റുകള്‍, ജിഎസ്ടി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഇന്‍വോയ്‌സിങ്, പെയ്‌മെന്റ് ഗേറ്റ് വേ സംയോജനം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ അറിയാനുള്ള സൗകര്യം, ഓട്ടോ റീകണ്‍സീലിയേഷന്‍, റിക്കറിംഗ് കളക്ഷന്‍, ക്യാഷ് ഫ്‌ളോ റിപോര്‍ട്ടുകള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും. ആക്‌സിസ് ബാങ്കിന്റെ നിലവിലുള്ള കറണ്ട് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡു ചെയ്‌തോ വെബ് അധിഷ്ഠിത ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ വഴിയോ ഇത് ഉപയോഗിക്കാം.

സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലും ഡാറ്റാ വിശകലനത്തിലും ആക്‌സിസ് ബാങ്ക് തുടര്‍ച്ചയായ നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് ആക്‌സിസ് ബാങ്ക് ട്രഷറി, മാര്‍ക്കറ്റ്‌സ്, ഹോള്‍സെയില്‍ ബാങ്കിംഗ് പദ്ധതികളുടെ മേധാവിയും ഗ്രൂപ്പ് എക്‌സിക്യൂട്ടീവുമായ നീരജ് ഗംഭീര്‍ പറഞ്ഞു.

 

TAGS: Axis Bank |