ഡിജിറ്റല്‍ റുപീ ആപ്പില്‍ യുപിഐ സൗകര്യങ്ങള്‍ ലഭ്യമാക്കി ആക്സിസ് ബാങ്ക്

Posted on: August 26, 2023

കൊച്ചി : ആക്സിസ് ബാങ്കിന്റെ സിബിഡിസി ആപ്പില്‍ (ആക്സിസ് മൊബൈല്‍ ഡിജിറ്റല്‍ റുപീ) യുപിഐ ഇന്റര്‍ഓപറേറ്റബിലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ റുപ്പീ ഉപയോഗിച്ച് ഏതു യുപിഐ മര്‍ച്ചന്റ് കോഡിലേക്കും പണം നല്‍കാന്‍ ഇതു സഹായിക്കും.

ഇതിനു പുറമെ തങ്ങളുടെ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ റുപ്പീ പണം വാങ്ങലും സാധ്യമാകും. ഈ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്ക് എന്ന സ്ഥാനവും ഇതോടെ ആക്സിസ് ബാങ്കിനു സ്വന്തമായി.

ഡിജിറ്റല്‍ റുപ്പീ, യുപിഐ ഇന്റര്‍ഓപറേറ്റബിലിറ്റി രംഗത്തെ വിപ്ലവകരമായ നീക്കമാണിതെന്ന് ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജിവ് ആനന്ദ് പറഞ്ഞു രാജ്യത്ത് ഡിജിറ്റല്‍ റുപ്പീ വിപുലമായി സ്വീകരിക്കപ്പെടാന്‍ ഇതു സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ റുപ്പീയുടെ സുരക്ഷയും വേഗതയും യുപിഐയുടെ ഉപഭോക്തൃ സൗഹാര്‍ദ്ദ സവിശേഷതകളും സംയോജിപ്പിക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്സിസ് മൊബൈല്‍ ഡിജിറ്റല്‍ റുപ്പീ ആപ്പ് ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപകരണങ്ങളില്‍ ലഭ്യമാണ്.

 

TAGS: Axis Bank |