പ്രവാസി ഇന്ത്യക്കാരായ വനിതകള്‍ക്കായി എന്‍ആര്‍ഇ അക്കൗണ്ട് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്

Posted on: July 26, 2023

കൊച്ചി : ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യക്കാരായ വനിതകള്‍ക്കു വേണ്ടി ഫെഡറല്‍ ബാങ്ക് പ്രത്യേക എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു.
ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ അക്കൗണ്ടിന്റെ ആഗോള വെര്‍ച്വല്‍ ലോ
ഞ്ചിംഗ് നിര്‍വഹിച്ചു.

എന്‍ആര്‍ഇ ഈവ് പ്ലസ് എന്ന പേരിലുള്ള അക്കൗണ്ട് പ്രവാസി വനിതകളുടെ സാമ്പത്തിക ആവശ്യങ്ങളും അവര്‍ക്കുള്ള ഇളവുകളും ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്തതാണ്.

അക്കൗണ്ടിനോടൊപ്പം നല്‍കുന്ന പ്രത്യേകമായി രൂപകല്‍പന ചെയ്ത ഡെബിറ്റ് കാര്‍ഡ് മാതൃക ആദ്യ അക്കൗണ്ട് ഉടമയായ സുനി പോളിന് നല്‍കി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍ നിര്‍വഹിച്ചു.

TAGS: Federal Bank |