‘യെസ് ഓണ്‍ലൈന്‍’ അവതരിപ്പിച്ച് യെസ് ബാങ്ക്

Posted on: November 10, 2020

കൊച്ചി: യെസ് ബാങ്ക് തങ്ങളുടെ പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ് സംവിധാനമായ ‘യെസ് ഓണ്‍ലൈന്‍’ പുറത്തിറക്കി. ഇടപാടുകാരുടെ മനസില്‍ സുരക്ഷയും ആശ്വാസവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തനനുസരിച്ചാണ് ബാങ്ക് യെസ് ഓണ്‍ലൈന്‍ അവതരിപ്പിച്ചിട്ടുള്ളത്.നൂതന മെഷീന്‍ ലേണിംഗും അഡാപ്റ്റീവ് യൂസര്‍ ഇന്റര്‍ഫേസും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്തിനാല്‍ യെസ് ഓണ്‍ലൈന്‍ വഴി ബില്‍ പേയ്‌മെന്റുകള്‍, പണം കൈമാറ്റം, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, മറ്റ് പതിവ് ഇടപാടുകള്‍ തുടങ്ങിയവ വളരെ വേഗത്തില്‍ നിറവേറ്റാന്‍ സാധിക്കും.

ക്രെഡിറ്റ് കാര്‍ഡുകള്‍, വായ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങി ബാങ്കിന്റെ എല്ലാ സേവനങ്ങളും ഈ ഏകീകൃത പ്ലാറ്റ്ഫോം വഴി ഉപഭോക്താവിന് പ്രാപ്യമാണ്. ഉപഭോക്താവിന്റെ ആസ്തി മൂല്യം, ബാങ്കിംഗ് മുന്‍ഗണനകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഉത്പന്ന സേവന ശുപാര്‍ശകളും ഇത് നല്‍കുന്നു.വളരെ എളുപ്പത്തില്‍, പ്രയാസമില്ലാതെ ഇടപാടുകാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം എല്ലാ ഇടപാടുകള്‍ക്കും ബുഹുതല സുരക്ഷാസംവിധാനവും യെസ് ഓണ്‍ലൈന്‍ ലഭ്യമാക്കുന്നു.

യെസ് ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ പേമെന്റ് മേഖലകളില്‍ ഇതൊരു നാഴിക്കല്ലായിരിക്കുമെന്നാണ് യെസ് ഒണ്‍ലൈന്‍ അവതരിപ്പിച്ചുകൊണ്ട്, യെസ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനിത പൈ പറഞ്ഞത്. ബാങ്കിന്റെ ഭാവി ഡിജിറ്റല്‍ ബാങ്കിംഗ് രൂപാന്തരീകരണത്തിന്റെ അടിത്തറയായി ഈ പ്ലാറ്റ്ഫോം വര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു.യെസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ https://yesonline.yesbank.co.in. സന്ദര്‍ശിക്കുക.

 

TAGS: Yes Bank |