വീട് വാങ്ങുന്നവര്‍ക്ക് ‘ഓപ്പണ്‍ ഡോര്‍സു’മായി ആക്‌സിസ് ബാങ്ക്-സ്‌ക്വയര്‍ യാര്‍ഡ്‌സ് സഹകരണം

Posted on: September 13, 2022

കൊച്ചി : സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക്, സംയോജിത റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സ്‌ക്വയര്‍ യാര്‍ഡ്‌സുമായി ചേര്‍ന്ന് വീടു വാങ്ങുന്നവര്‍ക്കായി ‘ഓപ്പണ്‍ ഡോര്‍സ്’ എന്ന പേരില്‍ ഹോം ബയര്‍ ഇക്കോസിസ്റ്റം അവതരിപ്പിച്ചു. ഈ പ്ലാറ്റ്‌ഫോം സ്വപ്നം ഭവനം സ്വന്തമാക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും തടസരഹിതവും കാര്യക്ഷമമായി ചെയ്യാന്‍ സഹായിക്കും.

‘ഓപ്പണ്‍ ഡോര്‍സ്’ ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ ഏകീകൃത പ്ലാറ്റ്‌ഫോമാണ്. വീടു വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഉപയോക്താക്കളുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ബില്‍ഡര്‍മാരെക്കുറിച്ചും ഉല്‍പ്പന്നളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാക്കല്‍, തടസ്സങ്ങളില്ലാതെയുള്ള ഭവന വായ്പാ നടപടിക്രമങ്ങള്‍, വാടക, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്, ഹോം ഫര്‍ണിഷിംഗ്, നിയമ, സാങ്കേതിക സേവനങ്ങള്‍ എന്നിങ്ങനെ ഈ മേഖലയില്‍ ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകും എന്നതാണ് ഓപ്പണ്‍ ഡോര്‍സിന്റെ പ്രത്യേകത.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തില്‍ ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണവും താങ്ങാനാവുന്നതുമായ സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ആക്‌സിസ് ബാങ്ക് എല്ലായ്‌പ്പോഴും മുന്നിലാണെന്നും പാര്‍പ്പിടവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ ആക്‌സിസ് ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സ്‌ക്വയര്‍ യാര്‍ഡ്‌സിന്റെ സ്ഥാപകനും സിഇഒയുമായ തനുജ് ഷോരി പറഞ്ഞു.

സ്‌ക്വയര്‍ യാര്‍ഡുകളുമായുള്ള തങ്ങളുടെ പങ്കാളിത്തം വീട് വാങ്ങുന്ന സമയത്ത് ഉപയോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ലളിതമാക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെമ്പാടുമുള്ള തങ്ങളുടെ റീട്ടെയ്ല്‍ ബാങ്കിങ് ശൃംഖലയിലൂടെ എല്ലാ ഉപയോക്താക്കള്‍ക്കും ഭവനവായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്ന് തങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുമെന്ന് ആക്‌സിസ് ബാങ്ക് ഗ്രൂപ്പ് എക്‌സിക്യൂട്ടീവും റീട്ടെയില്‍ ലെന്‍ഡിംഗ് ആന്‍ഡ് പെയ്‌മെന്റ് മേധാവിയുമായ സുമിത് ബാലി പറഞ്ഞു.

TAGS: Axis Bank |