സേവിംഗ്‌സ്-കറണ്ട് ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആക്‌സിസ് ബാങ്ക്-പേനിയര്‍ബൈ സഹകരണം

Posted on: September 9, 2022

കൊച്ചി : രാജ്യത്തിന്റെ ഏതു ഭാഗത്തും റീട്ടെയിലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും സേവിംഗ്‌സ്, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ തടസ്സങ്ങളില്ലാതെ തുറക്കാനായി ആക്‌സിസ് ബാങ്കും ശാഖകളില്ലാത്ത ബാങ്കിംഗ്, ഡിജിറ്റല്‍ സേവന ശൃംഖലയായ പേനിയര്‍ബൈയും സഹകരിക്കുന്നു.

എറ്റവും അടുത്തുള്ള സ്റ്റോറില്‍ ആധാര്‍ അധിഷ്ഠിത രീതിയില്‍ (ഈ-കൈവൈസി) എളുപ്പത്തില്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ ഇതു സഹായകമാകും. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുള്ള സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കാന്‍ ഇത് ആക്‌സിസ് ബാങ്കിനേയും പേനിയര്‍ബൈയേയും സഹായിക്കും.

രേഖകള്‍ സമര്‍പ്പിക്കല്‍, ദീര്‍ഘമായ നടപടിക്രമങ്ങള്‍, സാങ്കേതികവിദ്യാ പ്രശ്‌നങ്ങള്‍, അടുത്തു സേവനം ലഭിക്കാനുള്ള ബുദ്ധിമുട്ട്, ഔപചാരിക നടപടിക്രമങ്ങളോടുള്ള ഭയം തുടങ്ങിയ ഒഴിവാക്കാനും ഇതു സഹായിക്കും. രാജ്യത്തെ 20,000 ത്തോളം പിന്‍ കോഡുകളില്‍ 50 ലക്ഷത്തിലേറെ മൈക്രോ സംരംഭകരുടെ ശൃംഖലയുടെ പരമാവധി നേട്ടം പ്രയോജനപ്പെടുത്താന്‍ ഇത് ആക്‌സിസ് ബാങ്കിനെ സഹായിക്കും.

ഗ്രാമീണ മേഖലകളിലെ വന്‍ ഉപഭോക്തൃ അടിത്തറയിലേക്കു സേവനമെത്തിക്കാന്‍ പേനിയര്‍ബൈയുമായുള്ള സഹകരണം തങ്ങളെ സഹായിക്കുമെന്ന് ആക്‌സിസ് ബാങ്കിന്റെ ഭാരത് ബാങ്കിംഗ് മേധാവിയും ഗ്രൂപ്പ് എക്‌സിക്യൂട്ടീവുമായ മുനിഷ് ഷാര്‍ദ പറഞ്ഞു.

റീട്ടെയില്‍ പങ്കാളികളുടെ പ്രൊഫഷണല്‍, വ്യക്തിഗത ജീവിതം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പേനിയര്‍ബൈ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് കുമാര്‍ ബജാജ് പറഞ്ഞു.

 

 

TAGS: Axis Bank | Pay Nearby |