ആക്‌സിസ് ബാങ്ക് എഫ്‌സിഐയുമായി ധാരണാപത്രം ഒപ്പു വെച്ചു

Posted on: August 18, 2022

കൊച്ചി : ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കുന്ന അള്‍ട്ടിമ സാലറി പാക്കേജ് നടപ്പാക്കുന്നതിന് ഫൂഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ആക്‌സിസ് ബാങ്കും ധാരണാ പത്രം ഒപ്പു വെച്ചു.

ന്യൂഡെല്‍ഹിയിലെ എഫ്‌സിഐ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഫ്‌സിഐ ജനറല്‍ മാനേജര്‍ ജിഎന്‍ രാജു, ആക്‌സിസ് ബാങ്ക് ഫിനാന്‍ഷ്യല്‍ ഗ്രൂപ് മേധാവി അനില്‍ അഗര്‍വാള്‍, നാഷണല്‍ അക്കൗണ്ട്‌സ് മേധാവി ലഫ്റ്റനന്റ് കേണല്‍ എംകെ ശര്‍മ എന്നിവര്‍ സന്നിഹിതരായിരുന്നു.

20 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ, എട്ടു ലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാന്റ്, ഒരു കോടി രൂപ വരെയുള്ള വിമാന അപകട പരിരക്ഷ, ഒരു കുടംബാംഗത്തിന് അധിക ഡെബിറ്റ് കാര്‍ഡ്, ഭവന വായ്പയ്ക്ക് 12 പ്രതിമാസ തവണകളില്‍ ഇളവ്, കുടുംബാംഗങ്ങള്‍ക്കായി മൂന്നു സീറോ ബാലന്‍സ് അക്കൗണ്ടുകള്‍, എല്ലാ ആക്‌സിസ് ബാങ്ക് ശാഖകളേയും ഹോം ബ്രാഞ്ച് ആയി കണക്കാക്കുന്ന യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.