ആക്‌സിസ് ബാങ്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സുമായി ധാരണാ പത്രം ഒപ്പുവച്ചു

Posted on: July 9, 2022

കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബാങ്കിന്റെ ‘പവര്‍ സല്യൂട്ട് എന്ന പേരില്‍ മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും അടങ്ങിയ പ്രതിരോധ സേവന ശമ്പള പാക്കേജാണ് ലഭ്യമാക്കുന്നത്.

ഈ ഡിഫന്‍സ് സേവന സാലറി പാക്കേജിലൂടെ ബാങ്ക് എയര്‍ഫോഴ്‌സിലെ എല്ലാ റാങ്കിലുമുള്ള അംഗങ്ങള്‍ക്കും വിരമിച്ചവര്‍ക്കും കേഡറ്റുകള്‍ക്കും നിരവധി ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്നു.

എല്ലാവര്‍ക്കും 56 ലക്ഷം രൂപവരെ വക്തിഗത ആക്‌സിഡന്റല്‍ കവര്‍, കുട്ടികള്‍ക്ക് എട്ടു ലക്ഷം രൂപവരെ വിദ്യാഭ്യാസ ഗ്രാന്റ്, സ്ഥിരമായ വൈകല്യത്തിന് മൊത്തം 46 ലക്ഷം രൂപയുടെ കവര്‍, ഭാഗിക വൈകല്യത്തിന് 46 ലക്ഷം രൂപയുടെ കവര്‍, ഒരു കോടി രൂപയുടെ എയര്‍ ആക്‌സിഡന്റ് കവര്‍, പ്രോസസിംഗ് ചാര്‍ജ് ഒന്നും ഇല്ലാതെ 12 മാസത്തെ ഇഎംഐ ഇളവുകളോടെ ഭവന വായ്പ, കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് ചാര്‍ജൊന്നും ഇല്ലാതെ സീറോ ബാലന്‍സ് അക്കൗണ്ട്, ഇന്ത്യയിലുടനീളം യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍, എല്ലാ ആക്‌സിസ് ബാങ്ക് ബ്രാഞ്ചുകളും ‘ഹോം ബ്രാഞ്ച്’ ആയി ഉപയോഗിക്കാം തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.

ഇന്ത്യയുടെ പ്രതിരോധ സേനയെ സേവിക്കുന്നതിനും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുതിലും ആക്‌സിസ് ബാങ്കിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ധാരണാപത്രം.