13
Monday
May 2024
May 2024
ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപക ദിനം ആഘോഷിച്ചു
Posted on: September 9, 2021
കൊച്ചി ; പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വാഴ്ച 116-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. ഈ അവസരത്തില്‍ മുതിര്‍ന്ന പൗരന്മാര്, യോഗ്യരായ വിദ്യാര്‍ഥികള്‍, കോവിഡ് പോരാളികള്‍ തുടങ്ങിയവരെ ആദരിച്ചു.
കോവിഡ്-19 പോരാളികള്‍ക്കും ഹെല്‍ത്ത് കെയര്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ തുടങ്ങിയവയുടെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും രാഷ്ട്രത്തിന് പിന്തുണ നല്കിയ മറ്റ് അടിയന്തര സേവന ദാതാക്കള്‍ക്കും ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ ശ്രീനാഥ് നംബുരു നന്ദി പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ചെറുകിട മേഖലയുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ലക്ഷ്യത്തിനായി ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
TAGS: Bank Of India |