എല്‍ജിബിടിക്യൂഐഎ പ്ലസ് സമൂഹത്തിലെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ആക്സിസ് ബാങ്ക് ‘കം ആസ് യു ആര്‍’ നയം പ്രഖ്യാപിച്ചു

Posted on: September 7, 2021

കൊച്ചി : എല്ലാ വിഭാഗക്കാര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുകയും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ‘ഡില്‍ സേ ഓപണ്‍’ ചിന്താഗതിയുടെ ഭാഗമായി ആക്സിസ് ബാങ്ക് എല്‍ജിബിടിക്യൂഐഎ പ്ലസ് സമൂഹത്തില്‍ നിന്നുള്ള ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായുള്ള ‘കം ആസ് യു ആര്‍’ നയം പ്രഖ്യാപിച്ചു. ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കുകളിലൊന്നായി ആക്സിസ് ബാങ്കിനെ മാറ്റുന്നതാണ് ഈ തീരുമാനം.

ജന്‍ഡര്‍, വൈവാഹിക സ്ഥിതി തുടങ്ങിയവ പരിഗണിക്കാതെ തങ്ങളുടെ പങ്കാളികളെ മെഡിക്ലെയിം ആനുകൂല്യങ്ങള്‍ക്കായി നിര്‍ദ്ദേശിക്കാനും തങ്ങളുടെ ജന്‍ഡര്‍, അതിന്റെ അടിസ്ഥാനത്തില്‍ വസ്ത്രം ധരിക്കാനും ബാങ്ക് ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നയം.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സേവിംഗ്സ്, ടേം ഡെപോസിറ്റ് അക്കൗണ്ടുകളിലെ പേരിനു മുന്‍പായി ‘എംഎക്സ്’ എന്നു രേഖപ്പെടുത്താനുമാവും. തങ്ങളുടെ അതേ ജന്‍ഡറിലുള്ള പങ്കാളികളുമായി ചേര്‍ന്ന് ജോയിന്റ് എസ്ബി, ടേം ഡെപോസിറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കാനും ഒരേ ജന്‍ഡറിലുള്ള പങ്കാളിയെ നോമിനി ആയി നിശ്ചയിക്കാനും സാധിക്കും.

വൈവിധ്യത്തെ അംഗീകരിക്കുകയും തുല്യത നല്‍കുകയും എല്ലാവരേയും ഉള്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് തങ്ങളുടെ രീതിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ദഹിയ ചൂണ്ടിക്കാട്ടി.

TAGS: Axis Bank |