സെന്‍ഡ് മണി അബ്രോഡ് അവതരിപ്പിച്ചു ആക്സിസ് ബാങ്ക്

Posted on: April 13, 2021

കൊച്ചി : ആക്സിസ് ബാങ്ക്, വിദേശത്തേയ്ക്കു പണം അയയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനം ആക്സിസ് മൊബൈല്‍ ആപ്പില്‍ അവതരിപ്പിച്ചു. ചെറിയ രണ്ടു ഘട്ട പ്രക്രിയയിലൂടെ ഇടപാടുകാര്‍ക്ക് 100 വ്യത്യസ്ത കറന്‍സികളില്‍ 24 മണിക്കൂറും വിദേശത്തേക്ക് പണം അയയ്ക്കാനുള്ള സംവിധാനമാണ് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്.

ഒറ്റ ഇടപാടില്‍ വിദേശത്തേയ്ക്കു 25000 ഡോളര്‍വരെ അയക്കാം. ഇതിനായി ഇനി ശാഖകള്‍ സന്ദര്‍ശിക്കേണ്ടതില്ല.വിദ്യാഭ്യാസ ഫീസ് അടയ്ക്കല്‍, കുടുംബ പരിപാലനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പണം അയയ്ക്കാം. ഇതിനായി പ്രത്യേക നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

വിദേശനാണ്യ ഇടപാടുകള്‍ സാധാരണയായി വളരെ സങ്കീര്‍ണമായാണ് കാണപ്പെടുന്നത്.’ വിദേശത്തേയ്ക്കു പണമയയ്ക്കുക’ എന്ന സംവിധാനം ആപ്പില്‍ ഉള്‍പ്പെടുത്തിയതോടെ ഇത് നാട്ടില്‍ പണം കൈമാറ്റം ചെയ്യുന്നതുപോലെ വളരെ ലളിതമായിരിക്കുകയാണ്. ഓറ്റ വാക്കില്‍ പറഞ്ഞാല്‍ വിദേശത്തേയ്ക്കു പണം അയയ്ക്കുകയെന്നത് ഇനി വിരല്‍ത്തുമ്പിലാണ്.”എന്ന്, ആക്സിസ് ബാങ്ക് പ്രൈവറ്റ് ബാങ്കിംഗ് ആന്‍ഡ് തേര്‍ഡ് പാര്‍ട്ടി പ്രൊഡക്ട്സ് തലവനും ഇവിപിയുമായ സതീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.ആക്സിസ് ബാങ്ക് മൊബൈല്‍ ആപ്പില്‍ പ്രവേശിച്ച് , സെന്‍ഡ് മണി അബ്രോഡ് എന്ന ഓപ്ഷനില്‍ ക്ളിക്ക് ചെയ്ത് എളുപ്പത്തില്‍ ഇടപാടു നടത്താം.

 

TAGS: Axis Bank |