യെസ് ബാങ്ക് 50000 കോടിയുടെ ആര്‍ബിഐ വായ്പ തിരിച്ചടച്ചു

Posted on: September 12, 2020


കൊച്ചി: റിസര്‍വ് ബാങ്കിന്റെ സ്പെഷല്‍ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കു വളരെ മുമ്പേ തിരിച്ചടച്ചതായി ചെയര്‍മാന്‍ സുനില്‍ മേത്ത അറിയിച്ചു.

ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ ( എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ധനകാര്യ ഉപകരണങ്ങളുടെ റേറ്റിംഗ് മെച്ചപ്പെടുത്താന്‍ റേറ്റിംഗ് ഏജന്‍സികള്‍ തയാറായതിന്റെ കാരണം ബാങ്ക് നടപ്പാക്കിയ പരിഷ്‌കാരങ്ങളിലുള്ള വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തയിടെ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ബാങ്കിന്റെ റേറ്റിംഗ് സ്റ്റേബില്‍ ഔട്ട്ലുക്കിലേക്ക് ഉയര്‍ത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിംഗ് എ2വില്‍നിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയര്‍ത്തിയിരുന്നു.

TAGS: Yes Bank |