യെസ് ബാങ്ക് എഫ്പിഒ 15 ന്

Posted on: July 10, 2020

മുംബൈ : സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്ക് മൂലധന സമാഹരണത്തിനായി നടത്തുന്ന ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ് ഈ മാസം 15 ന് ആരംഭിക്കും. 15000 കോടിയാണ് പുതിയ ഓഹരി വില്‍പനയിലൂടെ ബാങ്ക് പ്രതീക്ഷിക്കുന്നത്.

യെസ് ബാങ്കിന്റെ എഫ് പിഒയില്‍ പങ്കെടുക്കുമെന്നും 1760 കോടിയുടെ നിക്ഷേപം നടത്തുമെന്നും എസ്ബിഐ അറിയിച്ചിരുന്നു. 17 നാണ് എഫിപിഒ അവസാനിക്കുന്നത്.

TAGS: Yes Bank |