പിഎം കെയേഴ്സ് ഫണ്ടിന്റെ കളക്ഷന്‍ ബാങ്കിംഗ് പങ്കാളിയായി യെസ് ബാങ്ക്

Posted on: April 9, 2020

കൊച്ചി: പിഎം കെയേഴ്സ് ഫണ്ടിലേക്ക് യെസ് ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളിലൂടെ പണമടക്കാം. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയിലൂടെ ഐഎംപിഎസ്. ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയവയിലൂടെ സംഭാവനകള്‍ നല്‍കാം. കോവിഡ് 19-ന് എതിരായ പോരാട്ടത്തിനു വേണ്ടി ബാങ്ക് ജീവനക്കാരും ഫണ്ടിലേക്ക് സ്വമേധയാ സംഭാവനകള്‍ നല്‍കും. യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ പിഎം കെയേഴ്സ് ഫണ്ടിലേക്കു സംഭാവന നല്‍കാനും സാധിക്കും. 250 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെ റിവാര്‍ഡ് പോയിന്റുകള്‍ സംഭാവന ചെയ്യാം. ഇങ്ങനെ നല്‍കുന്ന സംഭാവനകള്‍ക്ക് നികുതി ഇളവു സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കില്ല.

യെസ് ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിച്ചു പിഎം കെയേഴ്സ് ഫണ്ടിലേക്കു സംഭാവന നല്‍കാനുള്ള വിശദ വിവരങ്ങള്‍ – അക്കൗണ്ട് നമ്പര്‍: 000394600001910, ഐഎഫ്എസ് കോഡ്: വൈഇഎസ്ബി0000003

TAGS: Yes Bank |