എക്സ് എല്‍ റേറ്റ് സേവിംഗ്സ് അക്കൗണ്ടുമായി യെസ് ബാങ്ക്

Posted on: January 27, 2020

കൊച്ചി : ഉപഭോക്താക്കള്‍ക്ക് മൂല്യ വര്‍ധിത സേവനങ്ങള്‍ ലഭ്യമാക്കുക എന്നലക്ഷ്യവുമായി എക്സ് എല്‍ റേറ്റ് അക്കൗണ്ട് അവതരിപ്പിച്ച് യെസ് ബാങ്ക്. ഒരു ലക്ഷത്തിനു മുകളില്‍ ഉള്ള ബാലന്‍സ് തുക സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ഓട്ടോമാറ്റിക് ആയി ഫിക്സഡ് ഡെപ്പോസിറ് ആയി മാറുന്ന പദ്ധതി ആണിത്. ഒരു വര്‍ഷത്തേക്ക് ആണ് തുക എഫ് ഡി ആകുന്നത്. എഫ്ഡി അക്കൗണ്ട് ബാലന്‍സ് 25, 000 രൂപക്ക് താഴേക്ക് പോവുകയാണെങ്കില്‍ സേവിംഗ് അക്കൗണ്ടിലേക്ക് തുക തിരിച്ചു വരും. ഒന്നിലേറെ അക്കൗണ്ടുമായി ഈ സംവിധാനം ബന്ധിപ്പിക്കാം.

സേവിംഗ്സ് അക്കൗണ്ടില്‍ ഉള്ള ഒരു ലക്ഷം രൂപക്ക് താഴെയുള്ള തുകക്ക് 5% പലിശ ലഭിക്കും. ഒരു ലക്ഷം രൂപക്ക് മുകളില്‍ ഉള്ള എഫ് ഡിയിലേക്ക് പോകുന്ന മിനിമം 25, 000 വരുന്ന തുകക്ക് 7.25% പലിശ ലഭിക്കും. മുതിര്‍ പൗരന്മാര്‍ ആണെങ്കില്‍ പലിശ 7.75% ആയി ഉയരും. യെസ് ബാങ്ക് എ ടി എം വഴി എത്ര തുക വേണമെങ്കിലും സൗജന്യമായി പിന്‍വലിക്കാം.

TAGS: Yes Bank |