യെസ് ബാങ്കിനെതിരായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതം ; ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സുശക്തം

Posted on: January 18, 2020

കൊച്ചി: യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ചില വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍. ഇത് പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് യെസ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബാങ്കിലെ പണലഭ്യത, ബാങ്കിന്റെ സ്ഥിരത എന്നിവ സംബന്ധിച്ചാണ് വ്യാജവാര്‍ത്തകള്‍ വരുന്നത്. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നതിനേക്കാള്‍ മികച്ച നിലവാരത്തിലാണ് ബാങ്കിന്റെ കാപിറ്റല്‍ അഡിക്വസി റേഷ്യോ. ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വേണ്ടിയുളള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.

TAGS: Yes Bank |