സൗത്ത് ഇന്ത്യൻ ബാങ്കിന് ടെക്‌നോളജി എക്‌സലൻസ് അവാർഡ്

Posted on: October 16, 2014

South-Indian-Bank-IDRBT-awa

സൗത്ത് ഇന്ത്യൻ ബാങ്കിന് ഐഡിആർബിടി സാങ്കേതിക ശ്രേഷ്ഠതാ പുരസ്‌കാരം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാങ്കേതിക വിഭാഗമാണ് (ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഡവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്‌നോളജി) ഐഡിആർബിടി. മികച്ച ഐടി ടീമിനുള്ള അവാർഡാണ് ബാങ്ക് നേടിയത്. നാലാം തവണയാണ് ഐഡിആർബിടി അവാർഡ് സൗത്ത് ഇന്ത്യൻ ബാങ്കിനെ തേടിയെത്തുന്നത്.

ഹൈദരാബാദിൽ നടന്ന വർണാഭമായ ചടങ്ങിൽ ആർബിഐ ഗവർണർ ഡോ. രഘുറാം രാജനിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി. ജി. മാത്യു പുരസ്‌കാരം ഏറ്റുവാങ്ങി.

ആർബിഐ ഡപ്യൂട്ടി ഗവർണറും ഐഡിആർബിടി ചെയർമാനുമായ ആർ. ഗാന്ധി, ഐഡിആർബിടി ഡയറക്ടർ ബി. സാംബമൂർത്തി, ഐഡിആർബിടി നിയുക്ത ഡയറക്ടർ ഡോ. എ. എസ്. രാമശാസ്ത്രി, സൗത്ത് ഇന്ത്യൻ ബാങ്ക് ജനറൽ മാനേജരും ഐടി വിഭാഗം തലവനുമായ ജോൺ തോമസ്, ബാങ്കിംഗ് രംഗത്തെ മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.