ഇസാഫ് വായ്പ തിരിച്ചടവുകള്‍ക്ക് സാവകാശം

Posted on: August 23, 2018

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കേരള ശാഖകളില്‍ നിന്ന് ചെറുകിട വായ്പകളെടുത്തിട്ടുള്ള സംസ്ഥാനത്തെ ഇടപാടുകാരുടെ തിരിച്ചടവുകള്‍/ കളക്ഷനുകള്‍ എന്നിവയ്ക്ക് ഓഗസ്റ്റ് 31 വരെ സാവകാശം അനുവദിച്ചു. പ്രളയത്തിലകപ്പെട്ട കേരള ജനതയ്ക്ക് ആശ്വാസമേകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

കേരളത്തില്‍ ഇത്തരം വായ്പകളിന്മേല്‍ ഓഗസ്റ്റിലെ വൈകിയുള്ള തിരിച്ചടവുകള്‍ക്ക് പിഴ ഈടാക്കേണ്ടതില്ലെന്നും ബാങ്ക് തീരുമാനിച്ചു. മിനിമം ബാലന്‍സ് ഇല്ലെങ്കിലും പിഴ ഈടാക്കില്ല. ബിസിനസ് സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ പ്രളയത്തില്‍ ദുരിതബാധിതരായവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ബിസിനസ് പുനഃസ്ഥാപനം, ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് മുന്‍ഗണന പ്രകാരം ബാങ്കിന്റെ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി ലോണുകള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്നും അറിയിച്ചു.