May 2024
പൂനെ – ദുബായ് സർവീസുമായി സ്പൈസ്ജെറ്റ്
Posted on: March 27, 2015
പൂനെ : സ്പൈസ്ജെറ്റ് ഏപ്രിൽ 15 മുതൽ പൂനെ – ദുബായ് സർവീസ് തുടങ്ങുന്നു. നിലവിലുള്ള പൂനെ – ഷാർജ ഫ്ളൈറ്റ് പിൻവലിച്ച ശേഷമാണ് ദുബായിലേക്ക് ആഴ്ച്ചയിൽ നാലു ദിവസം സർവീസ് തുടങ്ങുന്നത്.
പൂനെ – ഷാർജ, ഷാർജ – പൂനെ റൂട്ടുകളിൽ ബുക്ക് ചെയ്തവരെ ദുബായ് സർവീസിൽ ഉൾപ്പെടുത്തും. ഇന്ത്യൻ സമയം രാത്രി 8.15 ന് പൂനെയിൽ നിന്നും പുറപ്പെടുന്ന സ്പൈസ്ജെറ്റ് വിമാനം യുഎഇ സമയം രാത്രി 9.45 ന് ദുബായിൽ എത്തും. യുഎഇ സമയം രാത്രി 11 ന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ചെ നാലിന് പൂനെയിൽ എത്തിച്ചേരും.
സ്പൈസ്ജെറ്റ് നിലവിൽ അഹമ്മദാബാദ്, ഡൽഹി, കൊച്ചി, മധുര എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തുന്നുണ്ട്. വൈകാതെ അമൃതസർ, മംഗലുരു എന്നിവിടങ്ങളിൽ നിന്നും ദുബായ് സർവീസ് ആരംഭിക്കുമെന്ന് സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു.
TAGS: Dubai - Pune Flights | Pune - Dubai Flights | Pune - Sharjah Flights | Sharjah-Pune Flights | Spicejet |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍