ജെ ആർ ഡി ടാറ്റായ്ക്ക് എയർഏഷ്യയുടെ ആദരം

Posted on: March 21, 2015

Airasia-unveils-The-Pioneer

ഹൈദരബാദ് : ഇന്ത്യയിലെ വ്യോമയാന വ്യവസായത്തിന്റെ കുലപതിയായ ജെആർഡി ടാറ്റായ്ക്ക് എയർഏഷ്യയുടെ ആദരം. ജെ ആർ ഡി ടാറ്റാ യുടെ ചിത്രം ആലേഖനം ചെയ്ത ദ പയനീർ എന്ന എയർക്രാഫ്റ്റ് എയർഏഷ്യ ഇന്ത്യ പുറത്തിറക്കി. ഹൈദരബാദിലെ ജിഎംആർ ഹാംഗറിലാണ് വിമാനം അവതരിപ്പിച്ചത്.

ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റാ, എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ്, എയർഏഷ്യ ഇന്ത്യ സിഇഒ മീട്ടു ചന്ദാലിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടാറ്റാസൺസും മലേഷ്യയിലെ എയർഏഷ്യ ഇന്ത്യയും ചേർന്നുള്ള സംയുക്തസംരംഭമാണ് എയർഏഷ്യ ഇന്ത്യ.