വിയറ്റ്‌നാം കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് ഓഗസ്റ്റ് 12 മുതല്‍

Posted on: May 25, 2023

കൊച്ചി : വിയറ്റ് ജെറ്റ് എയര്‍ വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഓഗസ്റ്റ് 12 മുതല്‍ ആരംഭിക്കുന്നു. എയര്‍ബസിന്റെ എ 320 വിമാനം ഉപയോഗിച്ച് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ 4 സര്‍വീസുകളുണ്ടാകും.

വിയറ്റ്‌ജെറ്റ് എയര്‍ സര്‍വീസ് ആരംഭിക്കുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമാണ് കൊച്ചി. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന്‌നിലവില്‍ സര്‍വീസ് ഉണ്ട്. ഹോചിമിന്‍ സിറ്റിയില്‍ നിന്ന് മെല്‍
ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, സോള്‍, ബാലി തുടങ്ങിയനഗരങ്ങളിലേക്കും പറക്കാം.

 

TAGS: VietJet Air |