വിയറ്റ് ജെറ്റ് ബിസിനസ് ക്ലാസില്‍ 40 % കിഴിവ് അനുദിച്ചു

Posted on: September 1, 2023

മുംബൈ : ഈ വര്‍ഷം സെപ്റ്റംബര്‍ 6 മുതല്‍ നവംബര്‍ 30 വരെ യാത്ര ചെയ്യുന്നതിനായി ഈ മാ
സം 31 നകം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍ക്കായി ബിസിനസ്‌ക്ലാസ് നിരക്കില്‍ 40 ശതമാനവും സ്‌കൈ ബോസ്‌ക്ലാസില്‍ 50 ശതമാനവും വിയറ്റ് ജെറ്റ് കിഴിവ് അനുദിക്കുന്നു. രാജ്യാന്തര റൂട്ടുക
ള്‍ക്ക് പുറമെ വിയറ്റ്‌നാം ആഭ്യന്തര സര്‍വീസുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്.

ബിസിനസ്‌കാസ് ഡിസ്‌കൗണ്ടിനായി ‘BESTFLIGHT എന്ന പ്രമോഷന്‍ കോഡും കൈബോസിന്റെ കാര്യത്തില്‍
‘ENJOYFLYING’ എന്ന കോഡുമാണ് ഉപയോഗിക്കേണ്ടത്. വിയറ്റ്‌ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
https://www.vietjetair.com/en ലും മൊബൈല്‍ ആപ്പിലും ഡിസ്‌കൗണ്ടിനായി അപേക്ഷിക്കാം. കൂടാതെ വിയറ്റ്‌നാം ദേശീയദിനം പ്രമാണിച്ച് ഇന്ത്യന്‍ യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ 20 ലക്ഷം ടിക്കറ്റുകള്‍ വിയറ്റ് ജെറ്റ് ലഭ്യമാക്കുന്നു.

നിരക്ക്5,555 (നികുതിയും മറ്റ് ഫീസുകളുമടക്കം) രൂപയില്‍ തുടങ്ങുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്ക് മാത്രമല്ല, വിനോദ സഞ്ചാരത്തിനായാലും ബിസിനസ്,സ്‌ക്രൈബോസ് ക്ലാസുകളില്‍ ലോക നിലവാരത്തിലുള്ള ആഢംബര സൗകര്യങ്ങളാണ ലഭിക്കുക.

TAGS: VietJet Air |