വിയറ്റ്‌ജെറ്റ് എയർ ഇന്ത്യയിലേക്ക് സർവീസ് തുടങ്ങുന്നു

Posted on: August 22, 2019

ന്യൂഡൽഹി : വിയറ്റ്‌നാമിലെ വിയറ്റ്‌ജെറ്റ് എയർ ഡിസംബർ ആറു മുതൽ ഇന്ത്യയിലേക്ക് സർവീസ് തുടങ്ങുന്നു. ഹോച്മിൻ സിറ്റി – ഡൽഹി, ഹാനോയ് – ഡൽഹി എന്നിവിടങ്ങളിലേക്ക് ആണ് പുതിയ സർവീസുകൾ. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഹോച്മിൻ സിറ്റിയിൽ നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഹാനോയിൽ നിന്നുമാണ് സർവീസുള്ളത്. എയർബസ് എ – 321 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഓഗസ്റ്റ് 22 വരെ ബുക്ക് ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒൻപത് രൂപയാണ്. എയർപോർട്ട് ചാർജും മറ്റു നികുതികളും കൂടാതെയുള്ള നിരക്കാണിത്. ഓഫർ പ്രകാരം 8000 സീറ്റുകളാണ് നീക്കിവെച്ചിട്ടുള്ളത്. പ്രതിദിനം 129 ഡെസ്റ്റിനേഷനുകളിലേക്കായി 400 ഓളം ഫ്‌ളൈറ്റുകളാണ് വിയറ്റ്‌ജെറ്റ് ഓപ്പറേറ്റ് ചെയ്യുന്നത്.