ഇത്തിഹാദിന്റെ യുഎസ് ഫ്‌ലൈറ്റുകൾക്ക് അബുദാബിയിൽ പ്രീ ക്ലിയറൻസ്

Posted on: January 16, 2015

Abu-Dhabi-Preclearance-Big

കൊച്ചി : ഇത്തിഹാദ് എയർവേസിന്റെ എല്ലാ യു.എസ് ഫ്‌ലൈറ്റുകൾക്കും അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ പ്രീ ക്ലിയറൻസ് ലഭ്യമാക്കി. ഗൾഫ് മേഖലയിൽ ഈ സംവിധാനം അബുദാബിയിൽ മാത്രമാണുള്ളത്.

ജനുവരി 15 മുതൽ അതിരാവിലെ പുറപ്പെടുന്ന ന്യൂയോർക്ക് ജെ.എഫ്.കെ.യിലേക്കുള്ള EY103, സാൻ ഫ്രാൻസിസ്‌കോയിലേക്കുള്ള EY183 ഫ്‌ളൈറ്റുകൾക്ക് ഈ സംവിധാനം ലഭ്യമായി. ഉച്ചയ്ക്ക് മുൻപ് ഷിക്കാഗോ, ഡാളസ് ഫോർട്ട്‌വർത്ത്, ലോസ് ആഞ്ചൽസ്, ന്യൂയോർക്ക് ജെഎഫ്‌കെ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലേക്കുള്ള ഇത്തിഹാദ് ഫ്‌ലൈറ്റുകളിലും പ്രീ ക്ലിയറൻസിനു ശേഷം യാത്ര ചെയ്യാം. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ നിന്നും സൗകര്യപ്രദമായ കണക്ഷൻ ഫ്‌ലൈറ്റുകളും ലഭ്യമാണ്.

പ്രീ ക്ലിയറൻസ് സംവിധാനം ഉപയോഗപ്പെടുത്തുന്ന യാത്രക്കാർക്ക് അബുദാബിയിൽ നിന്നു തന്നെ യു.എസ് കസ്റ്റംസ്, എമ്മിഗ്രേഷൻ സെക്യൂരിറ്റി നടപടികൾ പൂർത്തിയാക്കാനാകും. ബാഗേജ് സെക്യൂരിറ്റി സ്‌ക്രീനിംഗ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ടി എസ് എ പ്രകാരമായതിനാൽ യുഎസിലെ മറ്റു കേന്ദ്രങ്ങളിലേക്ക് പോകേണ്ടവർക്ക് ബാഗേജ് നേരിട്ട് ചെക്കിൻ ചെയ്യാം. തിരക്ക് ഒഴിവാക്കാൻ ആട്ടോമേറ്റഡ് പാസ്‌പോർട്ട് കൺട്രോൾ കിയോസ്‌കുകളും കൂടുതൽ ജീവനക്കാരും ലഭ്യമാക്കിയിട്ടുണ്ട്.