സിയാലിൽ നിന്നും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു

Posted on: November 16, 2020

കൊച്ചി  : പാചകം ചെയ്തു ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി കയറ്റുമതി ചെയ്തു. പാചകം ചെയ്ത 188 കാര്‍ട്ടണ്‍ ചെമ്മീനും കോക്ടെയില്‍ സോസുമാണ് ഇന്നലെ എമിറേറ്റ്‌സ് വിമാനത്തില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്തത്. ആര്‍എപി-ടി 2 കാര്‍ഗോ കണ്ടെയ്‌നറുകളില്‍ മൈനസ് 20 ഡിഗ്രി താപനില ക്രമീകരിച്ചാണ് ഇത് അയച്ചത്. ഇതിനായി കണ്ടെയ്‌നറുകളില്‍ ഒരു ടണ്ണോളം ഐസ്‌ക്യൂബ് നിറച്ചു. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഇത്തരം കണ്ടെയ്‌നറുകള്‍ കയറ്റുമതിക്ക് ഉപയോഗിച്ചതെന്നു സിയാല്‍ അധികൃതര്‍ അറിയിച്ചു.

ഐസ് ക്യൂബുകള്‍ അപകടകരമായ വസ്തുക്കളുടെ വിഭാഗത്തില്‍ പെടുതന്നതിനാല്‍ സിയാല്‍ പ്രത്യേക പരിശോധനകള്‍ക്കു ശേഷമാണ് ഇവ കയറ്റുമതി ചെയ്തത്. 750 കാര്‍ട്ടണുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

TAGS: Cial |