വിമാനത്താവളം : ഐഎല്‍എസ് ജനുവരി 31 മുതല്‍

Posted on: December 12, 2018

കണ്ണൂര്‍ : രാജ്യാന്തര വിമാനത്താവളത്തിന്റെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ജനുവരി 31 മുതല്‍ നിലവില്‍ വരും.  ഇതു സംബന്ധിച്ച എയ്‌റോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചു. മോശം കാലാവസ്ഥയില്‍ പോലും സുരക്ഷിതമായി ഇറങ്ങാന്‍ വിമാനങ്ങളെ സഹായിക്കുന്ന സംവിധാനമാണ് ഐഎല്‍എസ്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നടത്തിയ ഐഎല്‍എസ് കാലിബ്രേഷന്‍ വിജയമാകാത്തതാണ് ഐഎല്‍എസ് ഡേറ്റ പ്രസിദ്ധീകരിക്കാന്‍ വൈകാനിടയാക്കിയത്.

ഒക്ടോബര്‍ 28 നു എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനമുപയോഗിച്ചു വീണ്ടും കാലിബ്രേഷന്‍ നടത്തുകയും തുടര്‍ന്ന് നവംബര്‍ 4 ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമെത്തി ഐഎല്‍എസ് സിസ്റ്റം അനുസരിച്ചു പരീക്ഷണപ്പറക്കല്‍ നടത്തുകയും ചെയ്തിരുന്നു. നവംബര്‍ 30 നാണ് ഐഎല്‍എസ് ഡേറ്റ പ്രസിദ്ധീകരിച്ചത്.