ഇത്തിഹാദ് എയർവേസ് ഫ്‌ളീറ്റിൽ എ 380, ബി 787 വിമാനങ്ങൾ

Posted on: December 23, 2014

Etihad-Airways-A-380-welcom

ഇത്തിഹാദ് എയർവേസ് ഫ്‌ളീറ്റിൽ ആദ്യ എയർ ബസ് എ 380, ബോയിംഗ് ബി 787 വിമാനങ്ങൾ പുറത്തിറക്കി. ഫേസറ്റ്‌സ് ഓഫ് ദുബായ് തീം അടിസ്ഥാനമായുള്ള പുതിയ ക്യാബിൻ ഉൾവശവും, മൂന്നു മുറികളുമുള്ള സ്വീറ്റായ അത്യാഡംബര റെസിഡൻസ് ബൈ ഇത്തിഹാദ് എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഇറ്റാലിയൻ ഡിസൈനർ എറ്റോർ ബിലോട്ട തയാറാക്കിയ യൂണിഫോമും അവതരിപ്പിച്ചു.

അടിസ്ഥാന നിറമായ ചോക്കലേറ്റ് ബ്രൗണിനൊപ്പം കാബിൻ ക്രൂവിനും ലൗഞ്ച് സ്റ്റാഫിനും പർപ്പിളും, ഗ്രൗണ്ട് ക്രൂവിനും മറ്റു വിഭാഗങ്ങളിലും ഓറഞ്ചുമാണ്. ആധുനിക ആകാശയാത്ര പുനർ നിർവചിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ എന്ന് ഇത്തിഹാദ് എയർവേസിന്റെ പ്രസിഡന്റും സിഇഒ യുമായ ജെയിംസ് ഹോഗൻ പറഞ്ഞു.

എയർബസ് എ 380 ഡിസംബർ 27 മുതൽ ലണ്ടൻ ഹീത്രൂവിലേക്കും, ബോയിംഗ് ബി 787 2015 ഫെബ്രുവരി 1 മുതൽ ഡസൽഡോർഫിലേക്കും സർവീസ് ആരംഭിക്കും.

TAGS: A 380 | B 787 | Etihad Airways |