ആഭ്യന്തര വിമാന സര്‍വീസ് : എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Posted on: May 23, 2020

ന്യൂഡല്‍ഹി : ആഭ്യന്തര വിമാനസര്‍വീസുകള്‍ക്കായി എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. തിങ്കളാഴ്ചയാണ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്. ആഴ്ചതോറും 8428 ആഭ്യന്തരസര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തും. തിങ്കളാഴ്ചമുതല്‍ ഓഗസ്റ്റ് 25 വരെ മൂന്നുമാസം ഈ സര്‍വീസ് നിലനിര്‍ത്തും.

സമയദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ ഏഴുവിഭാഗമാക്കിയായിരിക്കും വിമാനക്കൂലി ഈടാക്കുകയെന്ന് വ്യാഴാഴ്ച വ്യോമയാന മന്ത്രി ഹര്‍ദിസ്പിംഗ് പുരി വ്യക്തമാക്കിയിരുന്നു. കുറഞ്ഞ നിരക്കും പരമാവധി നിരക്കും നിശ്ചയിക്കും. 40 ശതമാനം സീറ്റുകള്‍ ഇതിന്റെ മധ്യനിരക്കില്‍ വില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.

TAGS: Air India |