എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കു പരിശീലനം

Posted on: May 11, 2020

പരിയാരം : പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ പൈലറ്റിനും കോ-പൈലറ്റിനും മറ്റു ജീവനക്കാര്‍ക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കി.

കോവിഡ് രോഗികളുമായി ഇടപെടുന്നതിനു പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകള്‍, മാസ്‌കുകള്‍ എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ആശുപത്രിയിലെ കോവിഡ് സെല്ലിലെ സീനിയര്‍ റസിഡന്റ് ഡോ. അരുണ്‍ ശ്രീ പ്രായോഗിക പരിശീലനം നല്‍കി. എയര്‍ ഇന്ത്യയിലെ പത്തോളം ജീവനക്കാര്‍ക്കാണു പരിശീലനം നല്‍കിയത്.

TAGS: Air Inida |