എയര്‍ ഇന്ത്യയില്‍ ലഗേജ് ആനുകൂല്യം : 40 കിലോഗ്രാം കൊണ്ടുപോകാം

Posted on: January 17, 2020

ദുബായ് : റിപ്പബ്‌ളിക് ദിനാഘോഷം പ്രമാണിച്ചു യാത്രക്കാര്‍ക്കു പ്രത്യേക ആനുകൂല്യവുമായി എയര്‍ ഇന്ത്യ. ദുബായ്-കോഴിക്കോട്, ഷാര്‍ജ-കോഴിക്കോട്, ദുബായ്-ഹൈദരാബാദ്, ദുബായ്-ചെന്നൈ സെക്ടറുകളില്‍ ഈ മാസം 21 നും 29 നും ഇടയ്ക്കു യാത്ര ചെയ്യുന്നവര്‍ക്കാണു ആനുകൂല്യം. ബിസിനസ് ക്ലാസില്‍ 50 കിലോയും ഇക്കണോമി ക്ലാസില്‍ 40 കുലോയും ലഗേജ് കൊണ്ടുപോകാം. ദുബായ്-മുംബൈ സെക്ടറില്‍ ഇതിനു തുടക്കമായി. ഇപ്പോള്‍ ടിക്കറ്റ് എടുത്താന്‍ 29 വരെ ഈ ആനുകൂല്യം ലഭിക്കും. 7 കിലോ ഹാന്‍ഡ് ബാഗേജിനു പുറമെയാണിത്.

TAGS: Air Inida |