എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചേക്കും

Posted on: July 8, 2019

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിച്ചേക്കും. സ്വകാര്യ മേഖലയ്ക്ക് കമ്പനിയുടെ പൂര്‍ണ നിയന്ത്രണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും ഇതിനധികാരപ്പെടുത്തിയിട്ടുള്ള മന്ത്രിമാരുടെ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദീപം) സെക്രട്ടറി അതാനു ചക്രബര്‍ത്തി പറഞ്ഞു. എത്രയും പെട്ടെന്ന് വില്‍പ്പന ഇടപാട് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും ഇതിനാവശ്യമായ ഭൂരിഭാഗം രേഖകളും തയാറാക്കിക്കിഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

TAGS: Air Inida |