പ്രവാസികളെ വരവേല്‍ക്കാന്‍ കൊച്ചി വിമാനത്താവളം ഒരുങ്ങുന്നു

Posted on: April 28, 2020

കൊച്ചി : മെയ് 3 ന് ലോക്ഡൗണ്‍ പിന്‍വലിച്ച് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനാകുമോ എന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും പ്രവര്‍ത്തനമാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളം.

ആരോഗ്യവകുപ്പിന്റെ സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ണമായി പാലിച്ച് യാത്രക്കാരെ കടത്തിവിടുന്നതിനുള്ള സംവിധാനങ്ങളാണ് ഇരു ടെര്‍മിനലുകളിലും സജ്ജമാക്കുന്നത്. വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോഴുള്ള ആദ്യ ദിവസങ്ങളില്‍ 4000 വരെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുണ്ടായിരുന്നതിന്റെ മൂന്നിലൊരു ഭാഗം ജീവനക്കാരെ മാത്രം ഉപയോഗിച്ചു വേണം യാത്രക്കാരുടെ പരിശോധനകള്‍ നടത്താന്‍. ആഭ്യന്തര ടെര്‍മിനലില്‍ 52 ക ൗണ്ടറും രാജ്യാന്തര ടെര്‍മിനലില്‍ 80 കൗണ്ടറുമാണ് ചെക്ക്ഇന്‍ ചെയ്യാനുള്ളത്. ഇവിടെ വലിയ ക്യൂ ഉണ്ടാവുക പതിവായിരുന്നു. പുതിയ നിര്‍ദേശത്തെത്തുടര്‍ന്ന് ക്യൂ നില്‍ക്കാനായി ഒരു മീറ്റര്‍ ഇടവിട്ട് മഞ്ഞ നിറത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് ഉടന്‍ ആരംഭിക്കും.

വിമാനങ്ങളിലെ മധ്യനിര സീറ്റുകള്‍ ഒഴിച്ചിടണമെന്ന് നിര്‍ദേശമുള്ളതിനാല്‍ വിമാനങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ വലിയ തിരക്കുണ്ടാകില്ലെന്ന പ്രതീക്ഷയിലാണഅ അധികൃതര്‍ ജീവനക്കാരുള്‍പ്പെടെ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള സംവിധാനം തുടരും. എത്തിച്ചേരുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായി ഇതിന് പ്രത്യേക സ്ഥലം ക്രമീകരിക്കും.

ഇതിനു ശേഷമാകും ഇമിഗ്രേഷന്‍ പരിശോധനകളും മറ്റും നടത്തുക. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിമാനങ്ങള്‍ മടങ്ങുന്നതിനുമുന്‍പ് പൂര്‍ണമായും അണുവിമുക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

ബോര്‍ഡിംഗ് കാര്‍ഡ് അടക്കമുള്ള യാത്രാരേഖകള്‍ പരമാവധി ഡിജിറ്റല്‍ രൂപത്തിലാക്കി ഉപയോഗിക്കാന്‍ പറ്റുമോയെന്നു പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഹാന്‍ഡ് റെയിലുകള്‍, ക്യൂ മാനേജര്‍ തുടങ്ങഇയവയിലെല്ലാം ടച്ച് മി നോട്ട് മുന്നറിയിപ്പുകള്‍ പതിക്കും ലിഫ്റ്റില്‍ 4 പേരില്‍ കൂടുതല്‍ അനുവദിക്കില്ല.

എലിവേറ്ററില്‍ മൂന്നോ നാലോ സ്‌റ്റൈപ്പ് ഇടവിട്ടേ യാത്രക്കാരെ അനുവദിക്കൂ. ഇതിനായി യാത്രക്കാര്‍ക്ക് നില്‍ക്കാവുന്ന സ്റ്റെപ്പുകള്‍ അടയാളപ്പെടുത്തും. ആരോഗ്യവകുപ്പുമായി സഹകരിച്ചായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പാക്കുക.

TAGS: KOCHI Airport |